Skip to main content

പാത്തിക്കുഴിപാലം മന്ത്രി ജി.സുധാകരന്‍ നാടിന് സമര്‍പ്പിച്ചു പാലത്തിന് അസ്‌നലുലുവിന്റെ പേരിടും

വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ പാത്തിക്കുഴി പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. ചേളാരി-ഒളകര-പെരുവള്ളൂര്‍ കാടപ്പടി റോഡിനെയും കോഹിനൂര്‍-പുത്തൂര്‍ പള്ളിക്കല്‍ ബസാര്‍ റോഡിനെയും ബന്ധിപ്പിക്കുന്ന പാലമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ജില്ലയിലെ റോഡുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും പാത്തിക്കുഴി പാലത്തിന് പാത്തിക്കുഴി തോട്ടില്‍ വീണുമരിച്ച അസ്‌നലുലുവിന്റെ പേരിടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ പി.അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, അഡ്വ: കെഎന്‍എ ഖാദര്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റര്‍, കോണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മണ്ണറോട്ട്, പെരുവള്ളൂര്‍, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.റംല, പി.മിഥുന, ജില്ലാ പഞ്ചായത്തംഗം എ.കെ അബ്ദുറഹ്മാന്‍, ബക്കര്‍ ചെര്‍ണൂര്‍, തിരൂരങ്ങാടി ബ്ലോക്ക് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അസൈനാര്‍ മാസ്റ്റര്‍, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തംഗം വി.ബാബു, പള്ളിക്കല്‍ , പെരുവള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ജസീന ലത്തീഫ്, എ.കെ വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് ഹരീഷ് സ്വാഗതവും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ ഹാഷിം നന്ദിയും പറഞ്ഞു. 14.2 കോടി രൂപ ചെലവിലാണ് പാലം യാഥാര്‍ത്ഥ്യമാക്കിയത്. 2016ല്‍ പ്രവൃത്തി തുടങ്ങി 2018 ജൂണില്‍ പാലം യാഥാര്‍ത്ഥ്യമാകുകയായിരുന്നു.

 

date