Skip to main content

അപേക്ഷ ക്ഷണിച്ചു

 

    വഴിയോരങ്ങളില്‍ ഭാഗ്യക്കുറി വില്‍ക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ളവര്‍ക്ക് സൗജന്യ ബീച്ച് അംബ്രല്ലയും ക്ഷേമനിധിയിലെ ഭിന്നശേഷിക്കാരായ അംഗങ്ങള്‍ക്ക് മോട്ടോറൈസ്ഡ് സ്‌കൂട്ടറും നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ക്ഷേമനിധി ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 31ന് മുന്‍പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2325582.
(പി.ആര്‍.പി. 760/2019)

 

date