Skip to main content

പഞ്ചിംഗ് മെഷീന്‍: ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പാക്കുന്നതിനുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ഥാപിച്ച പഞ്ചിംഗ് സംവിധാനത്തെക്കുറിച്ച് റവന്യൂ വകുപ്പ് ജീവനക്കാര്‍ക്ക്  പരിശീലനം നല്‍കി. ജില്ലയിലെ താലൂക്കോഫീസുകള്‍, റവന്യു ഡിവിഷന്‍ ഓഫീസ്, റവന്യു റിക്കവറി തുടങ്ങി നിലവില്‍ പഞ്ചിംഗ് മെഷീനുകള്‍ സ്ഥാപിച്ച റവന്യു ഓഫീസുകളിലെ ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കിയത്. 
പഞ്ചിംഗ് ചെയ്യുന്ന ജീവനക്കാര്‍ തങ്ങളുടെ ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റാതിരിക്കുകയോ മറ്റേതെങ്കിലും രീതിയില്‍ തടസമുണ്ടാവുകയോ ചെയ്യുന്നവര്‍ കലക്ടറേറ്റില്‍ അറിയിക്കണം. ഡ്രോയിംഗ് ആന്റ് ഡിസ്പേഴ്സിംഗ് ഓഫീസര്‍ക്കാണ് ഇതിന്റെ ചുമതല. മെഷീന് തകരാര്‍ ഉണ്ടാവുകയോ മറ്റ് തടസങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ ഡിഡിഒ ആണ് നടപടി എടുക്കേണ്ടത്. വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും പഞ്ചിംഗ് മെഷീനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും ഡി.ഡി.ഒയുടെ ചുമതലയാണ്. 
ഇന്റര്‍നെറ്റ് കണക്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് പഞ്ചിംഗ് മെഷീന്‍. അതിനാല്‍ മെഷീന്‍ ഉപയോഗിക്കുന്നതിനു മുന്‍പ് നെറ്റ് കണക്ഷന്‍ ഉറപ്പാക്കണം. കൂടാതെ മെഷീന്‍ ഉപയോഗിക്കുന്നതെങ്ങനെ, മെഷീന്‍ അറ്റന്റന്‍സ് രേഖപ്പെടുത്തുന്നതെങ്ങനെ, മെഷീന്‍ കേടായാല്‍ എന്തു ചെയ്യണം എന്നീ കാര്യങ്ങളെക്കുറിച്ചും പരിശീലനത്തില്‍ വിശദീകരിച്ചു. 
 കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ മുഖേനയാണ് നടത്തിയത്. റവന്യൂ വകുപ്പിലെ 50 ഓളം ജീവനക്കാര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

date