Skip to main content

പ്രതിസന്ധികളോട് പൊരുതിയ കര്‍ഷകര്‍ക്ക് പാലുത്പാദനത്തില്‍ മുന്നേറ്റം

പ്രതിസന്ധികളോട് പൊരുതി ജയിച്ച വൈക്കം ബ്ലോക്കിലെ ക്ഷീര മേഖലയ്ക്ക് ഉത്പാദനത്തില്‍ ഗണ്യമായ മുന്നേറ്റം.  2017-18 വര്‍ഷത്തില്‍ 37,87,178 ലിറ്റര്‍ പാല്‍ ഉത്പാദിപ്പിച്ച ഇവിടെ 2018-19ല്‍  ഇത് 40,52,281 ലിറ്ററായി ഉയര്‍ന്നു. ക്ഷീര വികസന വകുപ്പിന്‍റെ പിന്തുണയോടെ നടപ്പു സാമ്പത്തിക വര്‍ഷത്തിലും നേട്ടം വര്‍ധിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഇവിടുത്തെ കര്‍ഷകര്‍.  

ക്ഷീരകര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പത്ത് ലിറ്റര്‍ കറവശേഷിയുള്ള 65 ഉരുക്കളെ  നല്‍കി. മില്‍ക്ക് ഷെഡ് ഡെവലപ്മെന്‍റ് പദ്ധതിയുടെ ഭാഗമായി പശുക്കളെയും  കറവ യന്ത്രവും വാങ്ങുന്നതിനും തൊഴുത്ത് നിര്‍മ്മിക്കുന്നതിനുമായി 33,09,171 രൂപ അനുവദിച്ചു. തീറ്റപ്പുല്‍കൃഷി, അസോള കൃഷി എന്നിവക്കായി 4,20,797 രൂപയും ക്ഷീര സഹകരണ സംഘങ്ങള്‍ക്കുള്ള ധനസഹായമായി 7,81,000 രൂപയും വിതരണം ചെയ്തു. 
പ്രളയത്തില്‍ വൈക്കം ബ്ലോക്ക് പരിധിയില്‍ ക്ഷീര മേഖലയില്‍ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. 13 കറവപ്പശുക്കള്‍ ഉള്‍പ്പെടെ 21 കന്നുകാലികള്‍ ചത്തു. ക്ഷീരസംഘങ്ങളില്‍ വിതരണത്തിനായി സൂക്ഷിച്ചിരുന്ന കാലിത്തീറ്റയും 20 ഹെക്ടര്‍ സ്ഥലത്തെ പുല്‍കൃഷിയും  വീടുകളില്‍ സൂക്ഷിച്ചിരുന്ന വൈക്കോലും വെള്ളം കയറി നശിച്ചു. പ്രളയകാലത്ത് പാല്‍ ഉത്പാദനത്തില്‍ പ്രതിദിനം 3600 ലിറ്ററിന്‍റെ കുറവാണുണ്‍ണ്ടായത്. സര്‍ക്കാര്‍ സഹായവും ഉദ്യോഗസ്ഥരുടെ പിന്തുണയും കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യവുമാണ് നഷ്ടക്കണക്കുകളില്‍നിന്ന് വിജയത്തിലേക്ക് വഴിതുറന്നത്.  

date