Skip to main content

ചങ്ങാതി പദ്ധതി ക്ലാസുകള്‍ 21 ന് ആരംഭിക്കും

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ചെങ്കള ഗ്രാമ പഞ്ചായത്തില്‍ നടത്തുന്ന ചങ്ങാതി പദ്ധതിയുടെ ക്ലാസുകള്‍  ഈ മാസം 21 ന് ആരംഭിക്കും. ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതിയാണ് ചങ്ങാതി. ആരോഗ്യം, സമത്വം, സ്വാതന്ത്ര്യം, തൊഴിലവകാശങ്ങള്‍ എന്നി മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി സംസ്ഥാന സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ ഹമാരി മലയാളം സാക്ഷരതാ പാഠാവലി ഉപയോഗിച്ച് കാസര്‍കോട്  ഗവണ്‍മെന്റ് കോളേജ് എന്‍.എസ്.എസ് യൂണിറ്റ് അംഗങ്ങളായ ഇന്‍സ്ട്രക്ര്‍മാര്‍ ക്ലാസ് നല്‍കും.
സര്‍വ്വെയിലൂടെ കണ്ടെത്തിയ 140 പേരാണ് ക്ലാസില്‍ പങ്കെടുക്കുന്നത്. ഈ മാസം 21 ന് ചെര്‍ക്കള സെന്‍ട്രല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ക്ലാസും പദ്ധതിയും  ഉദ്ഘാടനം ചെയ്യും. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹീന സലീം അധ്യക്ഷ വഹിക്കും. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി മുഖ്യാതിഥിയായിരിക്കും.ജനപ്രതിനികള്‍,സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകര്‍,സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. 

 

date