Skip to main content

പ്രീ-മാരിറ്റല്‍ ട്രെയിനിങ് പരിശീലനാര്‍ത്ഥികള്‍ക്ക് വര്‍ക്ക് ഷോപ്പ്

    സംസ്ഥാനത്തെ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രീ-മാരിറ്റല്‍ പരിശീലന പരിപാടിയുടെ തെരഞ്ഞെടുക്കപ്പെട്ട ഫാക്കല്‍റ്റികള്‍ക്ക് ദ്വിദിന പരിശീലന വര്‍ക്ക് ഷോപ്പ് ഓഗസ്റ്റ് മൂന്ന്, നാല്  തീയതികളില്‍ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളജില്‍  സംഘടിപ്പിക്കും. രജിസ്‌ട്രേഷന്‍ ജൂലൈ മൂന്നിന് രാവിലെ ഒമ്പതിന് ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ആരംഭിച്ച പരിപാടിയില്‍ ഏകദിന പരിശീലനം ലഭിച്ച ഫാക്കല്‍റ്റികള്‍ക്കാണ് രണ്ടാം ഘട്ട പരിശീലനം നടത്തുന്നത്.   ഏകദിന പരിശീലനം മാത്രം ലഭിച്ചിട്ടുളള ഫാക്കല്‍റ്റികള്‍ രണ്ടാം ഘട്ട പരിശീലനം ലഭിക്കുന്നതിനായി ജില്ലകളിലെ അതത് സി.സി.എം.വൈ. പ്രിന്‍സിപ്പല്‍മാര്‍ക്ക് ആഗസ്റ്റ് 23-ന് അപേക്ഷ സമര്‍പ്പിക്കണം. വിവരം ന്യൂനപക്ഷ ഡയറക്ടറേറ്റില്‍ അറിയിക്കണം. ദ്വിദിന പരിശീലനം ലഭിച്ചവര്‍ ഈ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ല.  ഫോണ്‍- 04712302090, 04712300524.  

 

date