Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്‌സ്  ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2019-20 അധ്യയനവര്‍ഷത്തില്‍ വിവിധ കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകള്‍, പ്രൊഫഷനല്‍ കോഴ്‌സുകള്‍ ഉള്‍പ്പടെയുള്ള  കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം ഓഫീസില്‍ നിന്നും നേരിട്ടും ജലലറശസമ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി-സെപ്റ്റംബര്‍ 30. ഫോണ്‍-0483-2734409.

 

date