Skip to main content

മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനം

 

    എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളില്‍നിന്ന് മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ രക്ഷിതാക്കളുടെ വരുമാനം 4.5 ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷാ ഫോം ജില്ലാ പട്ടികജാതി വികസന ഓഫിസില്‍ ലഭിക്കും. ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അംഗീകൃത എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നതിന്റെ രസിതുകള്‍ എന്നിവ സഹിതം ഓഗസ്റ്റ് 10ന് മുന്‍പ് അസി. ജില്ലാ പട്ടികജാതി വികസന ഓഫിസര്‍, ജില്ലാ പട്ടികജാതി വികസന ഓഫിസ്, അയ്യങ്കാളി ഭവന്‍, കനകനഗര്‍, വെള്ളയമ്പലം എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
(പി.ആര്‍.പി. 777/2019)

 

date