Skip to main content

ബണ്ട് നിർമാണത്തിന്റെ പാരമ്പര്യ അറിവുകൾ ചോദിച്ചറിഞ്ഞ് കൃഷി മന്ത്രി

ആലപ്പുഴ: കൈനകരി സന്ദർശനത്തിനിടെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ  കൈനകരി പാടശേഖരത്തിലെ ബണ്ട് നിർമാണത്തിന് നേതൃത്വം നൽകുന്ന മതിമോഹനനുമായി പാരമ്പര്യ ബണ്ട് നിർമാണത്തിന്റെ രീതികൾ ചോദിച്ചറിഞ്ഞു.  മൺചാക്ക് പ്രത്യേക രീതിയിൽ നിറച്ച് മടവീണ ഭാഗത്ത് അടുക്കുന്ന ജോലികളാണ് നടക്കുന്നതെന്ന് മതിമോഹൻ വിശദീകരിച്ചു. നാൽപ്പത്  ചാക്കിന്റെ നീളത്തിലാണ് ഇവിടെ മണ്ണ് ചാക്ക്  അടുക്കേണ്ടത്.  കനകാശ്ശേരിയിലെ ബണ്ട് നിർമ്മാണം മന്ത്രി നേരിട്ട് കണ്ട് വിവരങ്ങൾ ആരാഞ്ഞു. കനകാശ്ശേരിയിൽ മുന്നിൽ രണ്ട് ഭാഗം മണൽ ചാക്ക് നിറച്ച് അടുക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പമ്പിങ്ങ് ് തുടങ്ങാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. കൃഷി വകുപ്പിലെ എൻജിനീയറിങ്ങ് വിഭാഗം കനാകശ്ശേരിയിലെ ബണ്ട് നിർമ്മാണത്തിന് 18 ലക്ഷം രൂപ  എസ്റ്റിമേറ്റ് കണക്കാക്കിയിട്ടുണ്ട്. ആറുപങ്കിൽ 11 ലക്ഷത്തിന്റെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. 

കൈനകരി കെ.ഇ.കാർമലിൽ തുടങ്ങിയ ക്യാമ്പ് മന്ത്രി സന്ദർശിച്ചു

ആലപ്പുഴ: കൈനകരിയിലെ 2,3 വാർഡുകളിൽപ്പെട്ട അന്തേവാസികളെ താമസിപ്പിച്ച കൈനകരി കെ.ഇ.കാർമലിലെ ക്യാമ്പ് മന്ത്രി വി.എസ്.സുനിൽകുമാർ സന്ദർശിച്ചു. മടവീണ് വെള്ളം ഉയർന്നതിനെത്തുടർന്ന് ഇവരെ തിരുവമ്പാടി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഇന്നലെയാണ് ഇവരെ കെ.ഇ കാർമലിലെ  ക്യാമ്പിലേക്ക് മാറ്റിയത്. പാചകത്തിനുള്ള സാമഗ്രികളും ഭക്ഷണസാധനങ്ങളും  ക്യാമ്പിൽ  എത്തിച്ചിട്ടുണ്ട്.  ഉച്ചഭക്ഷണം മുതൽ ക്യാമ്പിൽ വിതരണം ചെയ്തു തുടങ്ങി. കൃഷിമന്ത്രി വി.എസ് സുനിൽകുമാർ അംഗങ്ങളുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞു. 

ഗസ്റ്റ് ഇൻസ്ട്രക്ടർ താൽക്കാലിക ഒഴിവ്

ആലപ്പുഴ:പുറക്കാട് ഗവ. ഐ.ടി.ഐ.യിൽ ഇന്റീരിയർ ഡെക്കറേഷൻ ആൻഡ് ഡിസൈനിങ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. ഇന്റീരിയർ ഡിസൈനങ് ആൻഡ് ഡെക്കറേഷൻ ട്രേഡിൽ സിവിൽ/ആർക്കിടെക്ചർ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ളോമയോ ബിരുദമോ ഉള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഓഗസ്റ്റ് 26ന് രാവിലെ 11ന് ഐ.ടി.ഐ. പ്രൻസിപ്പലിന്റെ മുമ്പാകെ  ഹാജരാകുക. കൂടുതൽ വിവരത്തിന് ഫോൺ: 0477-2298118.

sir

date