Skip to main content

പ്രകൃതിദുരിതത്തിൽപ്പെട്ടവർക്ക് ജില്ലാപഞ്ചായത്തിന്റെ കൈത്താങ്ങ്

ആലപ്പുഴ:മഴക്കെടുതിയിൽ ദുരിതത്തിലായവർക്ക് സഹായവുമായി ജില്ലാപഞ്ചായത്ത് ഭരണ സമിതിയും ജീവനക്കാരും.ദുരിതാശ്വാസക്യാമ്പുകളിലേക്കുള്ള ജില്ലാപഞ്ചായത്ത് ഭരണസമിതിയംഗങ്ങളുടെയും ജില്ലാപഞ്ചായത്ത് കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്ന വിവിധ ഓഫീസുകളിലെ  ജീവനക്കാരുടെയും വിഹിതം ആലപ്പുഴ സെന്റ് ജോസഫ്സ് സ്‌കൂളിലെ ജില്ലാദുരിതാശ്വാസ സാമഗ്രി സംഭരണ കേന്ദ്രത്തിനു നൽകി.
ഒന്നേകാൽ ലക്ഷം രൂപയുടെ സാധന സാമഗ്രികളാണ് കൈമാറിയത്. ശുചീകരണ സാമഗ്രികളും വസ്ത്രങ്ങളും ഉൾപ്പെട്ട സഹായം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ കളക്ടർ ഡോ അദീല അബ്ദുള്ള ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാലിൽ നിന്ന് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്,സെക്രട്ടറി കെ ആർ ദേവദാസ് എന്നിവരും അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.

(ചിത്രമുണ്ട്)

വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള
 അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ:   സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതി (കൈത്തൊഴിലാളി, ബാർബർ-ബ്യൂട്ടീഷൻ, ഗാർഹിക, അലക്ക്, ക്ഷേമപദ്ധതികളിലെ   അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം   ആലപ്പുഴ ജില്ല   ഓഫീസിൽ നിന്നും നേരിട്ടു   ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ  ഓഗസ്റ്റ് 31നകം ഓഫീസിൽ  ലഭിക്കണം.  ഫോൺ:0477-2241455.

 

date