Skip to main content

ഉരുള്‍പൊട്ടല്‍ മേഖലകള്‍ വിദഗ്ധസംഘം പരിശോധിക്കും

ജില്ലയിലെ ഉരുള്‍പൊട്ടിയ മേഖലകള്‍ സന്ദര്‍ശിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കും. ഇതിനായി ദുരന്തനിവാരണ വകുപ്പ് ദുരന്തബാധിത ജില്ലകളില്‍ പരിശോധന നടത്താന്‍ വിദഗ്ധ സംഘങ്ങളെ നിയോഗിച്ചു. ഒരാഴ്ചക്കുള്ളില്‍ പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ നിന്നും മാറ്റിത്താമസിപ്പിച്ചവരുടെ പുനരധിവാസ വേഗത്തിലാക്കുക കൂടിയാണ് ലക്ഷ്യം.
വയനാട് ജില്ലയില്‍ രണ്ടുപേരടങ്ങുന്ന 10 ടീമിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോ സംഘത്തിലും ഓരോ ജിയോളജുസ്റ്റും മണ്ണുസംരക്ഷണ വിഭാഗം ഉദ്യോഗസ്ഥനുമുണ്ടാവും. കൂടാതെ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
ഉരുള്‍പൊട്ടിയ സ്ഥലങ്ങളില്‍ വാസയോഗ്യമാണോയെന്ന് അടിയന്തര പരിശോധന നടത്തി ഒരാഴ്ചക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണം. കൂടാതെ പുനരധിവാസത്തിനാവശ്യമായ സാങ്കേതികവും നിയമപരവുമായ നിര്‍ദേശങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടിക്ക് നല്‍കണം. അടിയന്തര പരിശോധന നടത്തി പ്രദേശം വാസയോഗ്യമാണോയെന്ന് കണ്ടെത്താന്‍ സംസ്ഥാനത്താകെ 49 ടീമിനെയാണ് നിയോഗിച്ചിട്ടുള്ളത്.
 

date