മന്തുരോഗ സമൂഹ ചികിത്സ: ജില്ലാതല ഉദ്ഘാടനം മൂന്നിന്
മന്തുരോഗ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് ഇതര സംസ്ഥാന തൊഴിലാളികളുടെയിടയില്‍ നടപ്പാക്കുന്ന മന്ത് രോഗ സമൂഹ ചികിത്സയുടെ ഉദ്ഘാടനം 2018 ജനുവരി മൂന്ന് വൈകിട്ട് ഏഴിന് പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തില്‍ നടക്കും. ജനുവരി മൂന്നു മുതല്‍ ആറ് വരെയാണ് മന്ത് രോഗ സമൂഹ ചികിത്സ നടത്തുന്നത.് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക് മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അച്ചാമ്മ മാത്യു, പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത അശോകന്, വൈസ് പ്രസിഡന്റ് ജോസഫ് തോമസ്, ജില്ലാ പഞ്ചായത്തംഗം പി. കെ സുനില്‍ കുമാര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, പായിപ്പാട് മെഡിക്കല്‍ ഓഫീസര്‍ ഡോ. സാലി സെബാസ്റ്റ്യന്‍, ജില്ലാ മലേറിയ ഓഫീസര്‍ സി. കെ അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജേക്കബ് വര്‍ഗ്ഗീസ് സ്വാഗതവും ജില്ലാ മാസ് മീഡിയ ഓഫീസര്‍ ജെ. ഡോമി നന്ദിയും പറയും.
(കെ.ഐ.ഒ.പി.ആര്-2/18)
- Log in to post comments