Skip to main content

ഓണത്തിന് ന്യായവിലക്ക് പച്ചക്കറി ലഭ്യമാക്കാന്‍ 111 ഓണസമൃദ്ധി വിപണന കേന്ദ്രങ്ങള്‍

ഇടുക്കി-ഓണക്കാലത്ത് ന്യായവിലക്ക് പച്ചക്കറി ലഭ്യമാക്കാന്‍ ഓണസമൃദ്ധി എന്ന പേരില്‍  ജില്ലയില്‍ 111 പച്ചക്കറി വിപണന കേന്ദ്രങ്ങളൊരുക്കി സംസ്ഥാന സര്‍ക്കാര്‍. കാര്‍ഷിക വികസന -കര്‍ഷക ക്ഷേമ വകുപ്പ് 96ഉം വിഎഫ്പിസികെ എട്ടും ഹോര്‍ട്ടികോര്‍പ് ഏഴും പച്ചക്കറി വില്‍പ്പന കേന്ദ്രങ്ങളാണ് ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ഒരുക്കുന്നത്. ഓണസമൃദ്ധിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്(ശനിയാഴ്ച) 11 മണിക്ക് വണ്ടണ്‍ിപ്പെരിയാര്‍ ടൗണില്‍ ഇ എസ് ബിജിമോള്‍ എം എല്‍ എ നിര്‍വഹിക്കും. എല്ലാ പഞ്ചായത്തുകളിലും ഒരു സ്റ്റാളെങ്കിലും ഒരുക്കിയിട്ടുണ്ടണ്‍്. രാവിലെ ഒമ്പത് മുതല്‍ ഏഴു വരെയാണ് പ്രവര്‍ത്തന സമയം. നാടന്‍ പച്ചക്കറികളും വട്ടവട- കാന്തല്ലൂര്‍ മേഖലയിലെ ശീതകാല പച്ചക്കറിയും വിപണിവിലയേക്കാള്‍ 10 ശതമാനം അധിക വില നല്‍കി സംഭരിച്ച് 30 ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. 100 രൂപ വിലയുളള പച്ചക്കറി കിറ്റും ഒരുക്കിയിട്ടുണ്ടെണ്‍ന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബാബു ടി ജോര്‍ജ് അറിയിച്ചു.

date