Skip to main content

അഭയകിരണം പദ്ധതി ധനസഹായത്തിന് അപേക്ഷിക്കാം

അശരണരായ വിധവകള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ലഭ്യമാക്കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടില്ലാതെ ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. സംരക്ഷിക്കപ്പെടുന്ന വനിതയക്ക് പ്രായപൂര്‍ത്തിയായ മക്കളിലാത്തവരായിരിക്കണം. വിധവകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. സംരക്ഷിക്കപ്പെടുന്ന വിധവകള്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. അപേക്ഷയും അനുബന്ധ വിവരങ്ങളും അടുത്തുള്ള അങ്കണവാടികളിലും ശിശു വികസന പദ്ധതി ഓഫീസിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വനിത ശിശു വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 048620221868 .
 

date