Skip to main content

വൈദ്യര്‍ അക്കാദമിയില്‍ ഓണാഘോഷം തുടങ്ങി

  കേരള സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍ ഓണാഘോഷത്തിനു തുടക്കമായി. ഇന്നലെ അക്കാദമിയിലെ മാനവീയം വേദിയില്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പാട്ടോണം പരിപാടി നടന്നു. ഇന്ന് (സെപ്തംബര്‍ ഏഴ്) ഉച്ചക്ക്  2.30 ന് അക്കാദമി ഓഡിറ്റോറിയത്തില്‍ കലാകാര സംഗമം നടക്കും. മാപ്പിളകലകളുടെ മല്‍സരം വിധി നിര്‍ണയ മാനദണ്ഡം മാര്‍ഗരേഖ പ്രകാശനവും ഇതോടനുബന്ധിച്ച് നടക്കും. നാളെ (സെപ്തം.8) രാവിലെ ഒമ്പത് മണിക്ക് അക്കാദമി മാനവീയം വേദിയില്‍ പൂക്കളമൊരുക്കല്‍ നടക്കും. രാവിലെ 10 ന്  അക്കാദമി ഓഡിറ്റോറിയത്തില്‍ വി.എം.കുട്ടി തയ്യാറാക്കിയ മാലപ്പാട്ടുകള്‍ എന്ന ഗ്രന്ഥത്തിന്റെ പ്രാകാശനം നടക്കും. അക്കാദമിയിലെ മാപ്പിളപ്പാട്ട് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും അണിനിരക്കുന്ന ഓണാഘോഷ പരിപാടികളും നടക്കും. അക്കാദമി ചെയര്‍മാനും മുന്‍ മന്ത്രിയുമായ ടി.കെ.ഹംസ ഉദ്ഘാടനം ചെയ്യും. വി.എം.കുട്ടി മുഖ്യാതിഥിയാവും.
 

date