Skip to main content

പാല്‍ പരിശോധന കേന്ദ്രം 

ഓണക്കാലത്തോടനുബന്ധിച്ച് പാലിന്റെ ഗുണമേ• പരിശോധിക്കുന്നതിനായി ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസില്‍ പാല്‍ പരിശോധന ഇന്‍ഫര്‍മേഷന്‍ കേന്ദ്രം ആരംഭിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷനായി.വിപണിയില്‍ ലഭ്യമാകുന്ന പാലിന്റെ സാമ്പിള്‍, കര്‍ഷക സംഘം സാമ്പിള്‍, പൊതുജനങ്ങള്‍ കൊണ്ടു വരുന്ന സാമ്പിള്‍, പാക്കറ്റ് സാമ്പിള്‍ എന്നിവ പരിശോധിക്കും. ജില്ലാവികസന സ്ഥിര സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറയ്ക്കല്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനില ഉണ്ണികൃഷ്ണന്‍, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ എ.കെ ബിന്ദു എന്നിവര്‍ സംസാരിച്ചു.
 

date