Skip to main content

പൂരപ്പുഴ വള്ളംകളി സെപ്തംബര്‍ 13ന്

ഓണാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ എന്റെ താനൂര്‍ സംഘടിപ്പിക്കുന്ന രണ്ടാമത് 'പൂരപ്പുഴ വള്ളംകളി' സെപ്തംബര്‍ 13ന് ഉച്ചക്ക് രണ്ടിന്  താനൂര്‍ ഒട്ടുംപുറത്ത് നടക്കും. വള്ളം കളിയോടനുബന്ധിച്ചുള്ള സംഘാടകസമിതി യോഗം താനൂര്‍ നഗരസഭാ  ചെയര്‍പേഴ്സണ്‍ സി.കെ സുബൈദ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.ടി.ഇല്ല്യാസ് അധ്യക്ഷനായി. അഹമ്മദ്കുട്ടി പഞ്ചാരയില്‍, എം.അനില്‍കുമാര്‍, യു.പി.അബ്ദുള്‍ ലത്തീഫ്, അനില്‍ തലപ്പള്ളി, ഒ. സുരേഷ്ബാബു, യു.വി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാനായി വി.അബ്ദുറഹിമാന്‍ എം.എല്‍.എയും, കണ്‍വീനറായി തിരൂര്‍ തഹസില്‍ദാറെയും, രക്ഷാധികാരികളായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി., ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ.സുബൈദ എന്നിവരെയും തെരഞ്ഞെടുത്തു.
 

date