Skip to main content

ചേലേമ്പ്ര പഞ്ചായത്തില്‍ പരാതി പരിഹാര ഫയല്‍ അദാലത്ത്

ചേലേമ്പ്ര ഗ്രാമപഞ്ചായത്തില്‍ 2019 മാര്‍ച്ച് 31 വരെയുള്ള  അപേക്ഷകളില്‍  ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് പൊതുജനങ്ങള്‍ക്ക് സെപ്തംബര്‍ 16 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കാം. പഞ്ചായത്തില്‍ മുമ്പ് നല്‍കിയ അപേക്ഷയുടെ കൈപ്പറ്റ് രശീതിയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. കെട്ടിട നിര്‍മ്മാണ അനുമതിക്കുള്ള അപേക്ഷയില്‍ കൈവശാവകാശ രേഖയില്‍' നിലം' എന്ന് രേഖപ്പെടുത്തിയ അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കില്ല. സെപ്തംബര്‍ 30 ന് പഞ്ചായത്ത് ഓഫീസിലാണ് അദാലത്ത്.
 

date