Skip to main content

അഗളിയില്‍ മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക സിറ്റിങ് 26 ന്

 

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ഡോ. കെ. മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ അഗളി ഐ.ടി.ഡി.പി ഹാളില്‍ സെപ്തംബര്‍ 26 ന് പ്രത്യേക സിറ്റിങ് നടത്തും. മഴ കാരണം ഓഗസ്റ്റ് 13 ന് നടത്താനിരുന്ന സിറ്റിങാണ്  സെപ്തംബര്‍ 26 ലേക്ക് മാറ്റിയത്. സിറ്റിങില്‍ പുതിയ പരാതികള്‍ നല്‍കാം. ഓഗസ്റ്റ് 13 ന് എത്താന്‍ നോട്ടീസ് ലഭിച്ചവര്‍ സെപ്തംബര്‍ 26 ന് ഹാജരാകണമെന്ന് കമ്മീഷന്‍ അറിയിച്ചു. ഫോണ്‍: 0471-2307490.

date