Skip to main content

അങ്കണവാടി മന്ദിരം ഉദ്ഘാടനം ചെയ്തു

 

    പാറശ്ശാല ഗ്രാമപഞ്ചായത്ത് വന്യകോട് വാര്‍ഡില്‍ നിര്‍മിച്ച പുതിയ അങ്കണവാടി മന്ദിരത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് നിര്‍വഹിച്ചു. കെട്ടിട നിര്‍മാണത്തിനായി പ്രദേശവാസികളുടെ ഭാഗത്ത് നിന്നും മികച്ച സഹകരണമാണ് ലഭിച്ചതെന്നും മന്ദിരത്തിനോട് ചേര്‍ന്ന് സാംസ്‌കാരിക നിലയം നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    മനോഹരങ്ങളായ ചിത്രങ്ങള്‍ ആലേഖനം ചെയ്ത മന്ദിരത്തില്‍ സ്വീകരണമുറി, ശുചിമുറി, അടുക്കള എന്നിവയ്ക്ക് പഞ്ചായത്തിന്റെ വികസന ഫണ്ടില്‍നിന്നും എട്ടര ലക്ഷം രൂപ ചെലവഴിച്ചാണ് മന്ദിരം നിര്‍മിച്ചത്. പാറശ്ശാല ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ. ബെന്‍ഡാര്‍വിന്‍, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. സതീഷ്, ഗ്രാമപഞ്ചായത്തംഗം മിനി വിജയകുമാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1031/2019)

 

date