Skip to main content

ക്ഷീര കര്‍ഷകര്‍ക്ക് ബ്ലോക്ക്തല വിജ്ഞാന വ്യാപന പരിശീലനം

 

മൃഗസംരക്ഷണ വകുപ്പ് വിജ്ഞാന വ്യാപനം കര്‍ഷക പരിശീലന പദ്ധതി പ്രകാരം പട്ടാമ്പി ബ്ലോക്കിലെ ക്ഷീര കര്‍ഷകര്‍ക്കായി സെപ്റ്റംബര്‍ 24, 25 തീയതികളില്‍ ആര്‍.എ.ഐ.സി. ഷൊര്‍ണ്ണൂരില്‍ (ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന് എതിര്‍വശം) പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയില്‍ ഡോക്ടര്‍മാര്‍ ക്ലാസ്സുകള്‍, മൃഗസംരക്ഷണ വകുപ്പിന്റെ 2019-20 വര്‍ഷത്തെ വിവിധ പദ്ധതികളെക്കുറിച്ചുളള വിശദീകരണം, ഫീലിം ഷോ എന്നിവ ഉണ്ടായിരിക്കും. പരിശീലനത്തിന് താത്പര്യമുളളവര്‍ സെപ്റ്റംബര്‍ 20 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0466-22246070, 9447130534, 807824553.

date