Skip to main content

കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് ലോഗോ ക്ഷണിച്ചു

 

 

ഒക്ടോബര്‍ 11, 12, 13 തീയതികളിലായി പാലക്കാട് സംഘടിപ്പിക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം 'അരങ്ങ് 2019' ന് ലോഗോ ക്ഷണിച്ചു. അനുയോജ്യമായ ലോഗോയുടെ സോഫ്റ്റ് കോപ്പി prkudumbashreepkd@gmail.com ല്‍ സെപ്തംബര്‍ 20ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. തിരഞ്ഞെടുക്കുന്ന ലോഗോയക്ക് സമ്മാനം ലഭിക്കും. 14 ജില്ലകളില്‍ നിന്നായി രണ്ടായിരത്തോളം കുടുംബശ്രീ അംഗങ്ങളായ കലാപ്രതിഭകള്‍ അരങ്ങില്‍ മാറ്റുരയ്ക്കും.

date