കാലവര്‍ഷക്കെടുതി: കേന്ദ്രസംഘം ഇന്ന് ജില്ലയില്‍
കാലവര്‍ഷക്കെടുതി മൂലം ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് (സെപ്തംബര്‍ 18) ജില്ലയിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുളള നാലംഗ സംഘമാണ് സന്ദര്‍ശനം നടത്തുന്നത്.അഗ്രികള്‍ച്ചര്‍ മന്ത്രാലയം ഡയറക്ടര്‍ ഡോ.കെ മനോഹരന്, ധനകാര്യ മന്ത്രാലയം ഡയറക്ടര്‍ എസ്.സി മീണ, ഊര്‍ജ്ജ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ഒ.പി സമുന്‍ എന്നിവരാണ് സംഘത്തിലുളളത്. രാവിലെ 10 ന് കളക്ട്രേറ്റില്‍ എത്തുന്ന സംഘത്തിന് മുമ്പാകെ ജില്ല നേരിട്ട പ്രകൃതിദുരന്തങ്ങളുടെ ആഘാതം ബോധ്യപ്പെടുത്തുന്ന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് സംഘം പുത്തുമല, കുറിച്ച്യാര്‍മല തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.മലപ്പുറത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് സംഘം ജില്ലയിലെത്തുന്നത്. വൈകീട്ടോടെ കണ്ണൂരിലേക്ക് തിരിക്കും.
- Log in to post comments