Skip to main content

ഓണക്കാല പരിശോധന -220 സ്ഥാപനങ്ങള്‍ക്ക്  നോട്ടീസ് നല്‍കി അഞ്ച് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി

ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ  സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കാത്ത 220 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 37 ഭക്ഷണ സാമ്പിളുകള്‍ പരിശോധനക്കായി ലാബിലേക്ക് അയച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മഞ്ചേരിയിലെ നാല് സ്ഥാപനങ്ങളും കൂട്ടിലങ്ങാടിയിലെ ഒരു സ്ഥാപനവും അടച്ചുപൂട്ടി. ജില്ലയില 531-ഓളം സ്ഥാപനങ്ങളിലാണ് മൂന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.  
സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ രാത്രികാല പരിശോധനകളും, ചെക്ക് പോസ്റ്റ് പരിശോധനകളും കര്‍ശനമാക്കിയിരുന്നു.  പാല്‍, ശര്‍ക്കര, വെളിച്ചെണ്ണ, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, മത്സ്യം എന്നിവ വ്യാപക പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.  പ്രളയം ബാധിച്ച സ്ഥലങ്ങളിലെ കുടിവെളള സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്ക് അയച്ച് പരിശോധിക്കുകയും ഗുണനിലവാരമുളള കുടിവെളളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനുളള നടപടികളും സ്വീകരിച്ചു.  
വഴിയോര തട്ടുകടകളില്‍ വില്‍ക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണമേ• പരിശോധിച്ചു വരുന്നു. അനിയന്ത്രിതമായി ഭക്ഷ്യവസ്തുക്കളില്‍ കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിലോ, നിയമലംഘനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറായ 1800 4251125 എന്ന നമ്പറില്‍ ബന്ധപ്പെടാം.  ഫോണ്‍- 04832732121, 8943346190.
 

date