Skip to main content

ഇന്നത്തെ ജില്ലാതല കർമ്മ സമിതിയിലെ തീരുമാനങ്ങൾ:

1. ഫേസ് 2  റൂഫിൽ നിൽക്കുന്ന എല്ലാ വീടുകളൂം ഒക്ടോബർ മാസത്തോടു കൂടിയും ബാക്കി നവംബർ മാസത്തോടു കൂടിയും പൂർത്തിയാക്കണം
2. ഒക്ടോബർ മാസത്തിൽ പൂർത്തിയായ വീടുകളുടെ പ്രഖ്യാപനവും മികച്ച പഞ്ചായത്തുകൾക്കും ഉദ്യാഗസ്ഥർക്കുമുള്ള അവാർഡ് ദാനവും വീടുകളുടെ താക്കോൽ ദാനവും  തദ്ദേശമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടത്തും
3. ഫേസ് 3 അർഹതാ പരിശോധനയും എം.ഐ.എസിൽ ചേർക്കലും സെപ്തം. 30 ന് തന്നെ പൂർത്തിയാക്കി തദ്ദേശസ്ഥാപനതല ഭൂരഹിത പുനരധിവാസ കർമ്മ പദ്ധതി ഒക്. 5 നകം മിഷന് നല്കണം
4. ഫ്‌ലാറ്റുകൾ നിർമ്മിക്കാൻ നിലവിൽ ലഭ്യമായ ഭൂമിക്കു പുറമേ വിവിധ വകുപ്പുകളുടെ പക്കലുള്ള ഭൂമിയുടെ വിവരങ്ങൾ 30 ന് മുമ്പ് നല്കണം.
5. ഓരോ തദ്ദേശസ്ഥാപനത്തിനും കണ്ടെത്താൻ കഴിയുന്ന ഭൂമിയുടെ വിവരങ്ങളും 30 ന് മുമ്പ് നല്കണം
6. ഒരു കുടുബത്തിന് ഫ്‌ലാറ്റ് നിർമ്മിക്കാൻ ഒരു സെന്റ് ഭൂമി എന്ന കണക്കിൽ ഓരോ തദ്ദേശ സ്ഥാപന പരിധിയിലും ആവശ്യമായ ഭൂമി കണ്ടെത്തേണ്ടതാണ്.
7. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റമാരുടെയുടെയും മുൻസിപ്പൽ ചെയർമാൻമാരുടെയും നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്ത് ഭൂരഹിത ഭവന രഹിതരുടെ പുനരധിവാസത്തിന് കൃത്യമായ ഒരു പ്ലാൻ ഒക്ടോബർ 15ന് മുമ്പ് തയ്യാറാക്കണം

നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; കടിയേറ്റവർ
പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം

ആലപ്പുഴ: കഴിഞ്ഞ ദിവസം ആലപ്പുഴയിലും പരിസരങ്ങളിലും നിരവധി മനുഷ്യരേയും മൃഗങ്ങളേയും കടിച്ച നായയ്ക്ക് പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചു.തിരുവല്ല റീജിയണൽ ലബോറട്ടറിയിലെ പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചത്.നായ കടിയേറ്റവർ കൃത്യമായ പ്രതിരോധ കുത്തിവെയ്പിന് വിധേയമാകണം. ഡോക്ടറുടെ നിർദ്ദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കണം. വളർത്ത് മൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടോയെന്ന് നിരീക്ഷിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.ഏതെങ്കിലും വളർത്ത് മൃഗത്തിന്റെ കടിയോ നഖ ക്ഷതമോ ഏറ്റാലും ആശുപത്രിയിലെത്തി ചികിത്സ തേടണം. ആളുകൾ ഇക്കാര്യത്തിൽ പരിഭ്രാന്തരാകാതെ  ജാഗ്രതപാലിക്കണം.

date