Skip to main content

സബ് ജൂനിയര്‍ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ് വടശേരിക്കര റ്റിറ്റിറ്റിഎംവിഎച്ച്എസ്എസ് ജേതാക്കള്‍

    ജില്ലാ സബ്ജൂനിയര്‍ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പില്‍ വടശേരിക്കര റ്റിറ്റിറ്റിഎംവിഎച്ച്എസ്എസ് ജേതാക്കളായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എംആര്‍എസ് വടശേരിക്കരയും  പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചിറ്റാര്‍ ജിഎച്ച്എസും രണ്ടാം സ്ഥാനം നേടി. ഈ മാസം 26,27,28 തീയതികളില്‍ നടക്കുന്ന ജില്ലാ  ടീമിന്‍റെ സെലക്ഷനും നടന്നു. 
    മത്സരങ്ങളുടെ ഉദ്ഘാടനം  ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.അനില്‍കുമാര്‍ നിര്‍വഹിച്ചു. വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മണിയാര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ഖോ-ഖോ ജില്ലാ പ്രസിഡന്‍റ് ബെന്നി പുത്തന്‍പറമ്പില്‍, വി.ജി.രാമചന്ദ്രന്‍ നായര്‍, കെ.വി.ലാല്‍, ജോര്‍ജ് ബിനുരാജ്, ചെറിയാന്‍ ജോസഫ്, മാത്യു ടി ജോര്‍ജ്, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.                        (പിഎന്‍പി 42/18)
 

date