Post Category
സബ്കളക്ടര്‍ക്ക് യാത്രയയപ്പ് നല്കി
പുത്തുമലയിലും ജില്ലയിലെ മറ്റു ദുരന്തബാധിത പ്രദേശങ്ങളിലേയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച മുന്‍ മാനന്തവാടി സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന് ജില്ലയിലെ മുഴുവന്‍ ദുരന്ത നിവാരണ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ യാത്രയയപ്പ് നല്കി. ജനകീയ ദുരന്ത നിവാരണ സേനയുടെ പരിശീലന പരിപാടിയിലാണ് എന്‍.എസ്.കെ ഉമേഷിന് ഉചിതമായ യാത്രയയപ്പ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉപഹാരവും വൈസ് പ്രസിഡന്റ് എ. പ്രഭാകരന് പൊന്നാടയും അണിയിച്ചു. മറുപടി പ്രസംഗത്തില്‍ വയനാട്ടില്‍ കളക്ടറായി തിരിച്ചെത്താന്‍ കഴിയട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിലവില്‍ ശബരിമല എഡിഎം ആയിട്ടാണ് എന്‍.എസ്.കെ ഉമേഷിന് ചുമതല.
date
- Log in to post comments