Skip to main content

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നടത്തി

പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യം പക്ഷാചരണം നടത്തി. ആസൂത്രണ സമിതി സെക്രട്ടറിയേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.
പട്ടികജാതിയില്‍പ്പെട്ട  പെണ്‍കുട്ടികളുടെ സമഗ്ര വികസനത്തിനായി  സര്‍ക്കാര്‍ നടപ്പിലാക്കുന്ന വാത്സല്യനിധി ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും എം.എല്‍.എ ചടങ്ങില്‍ നിര്‍വഹിച്ചു. ജില്ലയില്‍ നിന്ന്  57 പേര്‍ക്കാണ് പദ്ധതി പ്രകാരം സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുള്ളത്.  ചടങ്ങില്‍ ആറുപേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലാകലക്ടര്‍ ജാഫര്‍ മലിക് മുഖ്യപ്രഭാഷണം നടത്തി.    പ്രളയാനന്തര പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ഐക്യത്തിലൂടെ അതിജീവനം എന്ന വിഷയത്തില്‍  ജനകീയാസൂത്രണം  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.ശ്രീധരന്‍ ക്ലാസെടുത്തു. ഗാന്ധിജിയുടെ ജ•ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍  16 വരെയുള്ള കാലയളവാണ് പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷമായി ആചരിക്കുന്നത്. ഐക്യത്തിലൂടെ  അതിജീവനം എന്ന സന്ദേശം നല്‍കികൊണ്ടാണ് ഈ വര്‍ഷത്തെ പക്ഷാചരണ പരിപാടികള്‍ സംസ്ഥാനത്ത് നടന്നു വരുന്നത്.
പരിപാടിയില്‍ ജില്ലാപഞ്ചായത്ത്  ക്ഷേമകാര്യ സ്ഥിരസമിതി ചെയര്‍പേഴ്സണ്‍ ഹാജറുമ്മ ടീച്ചര്‍, ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ പി.സബിത, അസിസ്റ്റന്റ് ജില്ല പട്ടികജാതി വികസന ഓഫീസര്‍  കെ.പി ഷാജി, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

date