Skip to main content

ട്രോള്‍ ഫ്രീ കോള്‍ സെന്റര്‍ പദ്ധതിയും കട്ടില്‍ വിതരണവും ഉദ്ഘാടനം ചെയ്തു

    പൊന്നാനി നഗരസഭ വയോജനങ്ങള്‍ക്ക് മാത്രമായി നടപ്പാക്കുന്ന ട്രോള്‍ ഫ്രീ കോള്‍ സെന്റര്‍ മാതൃക പദ്ധതിയുടെ ഉദ്ഘാടനവും വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണവും സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍ നിര്‍വഹിച്ചു. പൊന്നാനി നഗരസഭാ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി.
  വിവിധ തരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്ന വയോജനങ്ങള്‍ക്ക് അത്തരം വിഷമഘട്ടങ്ങള്‍ തുറന്നു പറയാനൊരിടമാണ്  വയോജനങ്ങള്‍ക്ക് മാത്രമുള്ള  ട്രോള്‍ ഫ്രീ കോള്‍ സെന്റര്‍ പൊന്നാനി നഗരസഭ ഒരുക്കിയിരിക്കുന്നത്.  ട്രോള്‍ ഫ്രീ കോള്‍ സെന്ററിലൂടെ ടെലി കൗണ്‍സിലിങ്, നിയമസഹായം, ആരോഗ്യ സേവന വിവരങ്ങള്‍, വയോജന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ , ഒരു സുഹൃത്തിനോടെന്ന പോലെ സംസാരിക്കാനുള്ള സൗകര്യം എന്നീ സേവനങ്ങള്‍ ലഭ്യമാകും.  2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തത്. ചടങ്ങില്‍ മറ്റു ജനപ്രതിനിധികള്‍ പങ്കെടുത്തു.ട്രോള്‍ ഫ്രീ നമ്പര്‍ 1800 42 51977.
 

date