Skip to main content

സമ്പുഷ്ട കേരളം: മൊബൈല്‍ ആപ്ലിക്കേഷനില്‍ പരിശീലനം ആരംഭിച്ചു

സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായുള്ള കാസ്(കോമണ്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍) മൊബൈല്‍ ആപ്ലിക്കേഷന്‍ പരിശീലനം ആരംഭിച്ചു. 47 അംഗനവാടി ടീച്ചര്‍മാര്‍, 10 സൂപ്പര്‍വൈസര്‍മാര്‍, നാല് ശിശുവികസന പദ്ധതി ഓഫീസര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. നാല് ദിവസം വീതം രണ്ട് ഘട്ടങ്ങളിലായാണ് പരിശീലനം. നാഷണല്‍ ന്യൂട്രീഷ്യന്‍ മിഷന്റെ ഭാഗമായാണ് എല്ലാ അംഗനവാടികള്‍ക്കും ഒരോ സ്മാര്‍ട്ട് ഫോണും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നത്.  
അങ്കണവാടികളില്‍ ഉപയോഗിക്കുന്ന 11 രജിസ്റ്ററുകളിലെ വിവരങ്ങള്‍, ഭക്ഷണ വിതരണം, ഹാജര്‍നില, ഗുണഭോക്താക്കളുടെ എണ്ണം, ഗൃഹസന്ദര്‍ശന വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് മൊബൈല്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അംഗന്‍വാടി ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കാനും മോലുദ്യോഗസ്ഥര്‍ക്ക് ഇവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ആപ്പിലൂടെ സാധിക്കും.
ജില്ലയിലെ എല്ലാ അങ്കണവാടികള്‍ക്കും ആവശ്യമായ സ്മാര്‍ട്ട് ഫോണുകള്‍ ഇതിനോടകം വിതരണത്തിനായി തയ്യാറായിട്ടുണ്ട്. വനിതശിശു വികസന വകുപ്പ് അസിസ്റ്റന്റ് ഡയറ്ക്ടര്‍ ശിവന്യയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ ഗ്രീന്‍ പാര്‍ക്കിലാണ് പരിശീലനം. ഒക്ടോബര്‍  21 ന് പരിശീലനം അവസാനിക്കും.

date