Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

റേഷന്‍കാര്‍ഡ് വിതരണം

പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ അക്ഷയ കേന്ദ്രം മുഖേന അപേക്ഷ നല്‍കി സപ്തംബര്‍ 23 ന് കണ്ണൂര്‍ സപ്ലൈ ഓഫീസില്‍ നിന്നും ടോക്കണ്‍ കൈപ്പറ്റിയവര്‍ക്ക് (ടോക്കണ്‍ നമ്പര്‍: 8101 മുതല്‍ 8501 വരെ) പുതിയ റേഷന്‍ കാര്‍ഡ് നാളെ(ഒക്‌ടോബര്‍ 17)  രാവിലെ 10.30 നും നാല് മണിക്കും ഇടയില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യും. അപേക്ഷകര്‍ ഓഫീസില്‍ നിന്നും ലഭിച്ച ടോക്കണും നിലവില്‍ പേരുകള്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡും കാര്‍ഡിന്റെ വിലയും സഹിതം എത്തിച്ചേരണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 19 ന്
നാഷണല്‍ ഹെല്‍ത്ത് മിഷനു കീഴില്‍ ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ (എം എച്ച് എ അല്ലെങ്കില്‍ എം എസ് സി ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്), ആര്‍ ബി എസ് കെ നഴ്‌സ്/ജെ പി എച്ച് എന്‍ (എ എന്‍ എം വിത്ത് കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍) എന്നീ തസ്തികകളിലേക്ക് ഒക്‌ടോബര്‍ 19 ന്  രാവിലെ 10 മണിക്ക് എന്‍ എച്ച് എം ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  താല്‍പര്യമുള്ളവര്‍  സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം.  ഫോണ്‍: 0497 2709920.

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് മാറ്റി
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഒക്‌ടോബര്‍ 17 ന് കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ സിറ്റിംഗ് മാറ്റിയതായി മെമ്പര്‍ സെക്രട്ടറി അറിയിച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 ഭരണാനുമതി ലഭിച്ചു
സി കൃഷ്ണന്‍ എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് കാങ്കോല്‍ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ കുറുവേലി വിഷ്ണുശര്‍മ്മ എ എല്‍ പി സ്‌കൂളില്‍ പാചകപ്പുര നിര്‍മ്മിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണില്‍ ആരംഭിക്കുന്ന പി എസ് സി അംഗീകൃത കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രൊസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, അഡ്വാന്‍സ്ഡ് ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ് മെയിന്റനന്‍സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ് മെയിന്റനന്‍സ് വിത്ത് ഇ  ഗാഡ്ജറ്റ് ടെക്‌നോളജീസ്, വെബ് ഡിസൈനിംഗ്, ഓഡിയോ-വീഡിയോ എഡിറ്റിംഗ് എന്നിവയിലേക്ക് പ്രവേശനം ആരംഭിച്ചു.  അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ബില്‍ഡിംഗ് കോംപ്ലക്‌സ്, തളിപ്പറമ്പ എന്ന വിലാസത്തില്‍ ലഭിക്കും.  പോണ്‍: 0460 2205474.

ദര്‍ഘാസ് ക്ഷണിച്ചു
ജില്ലാ ആസൂത്രണ സമിതി മന്ദിരത്തിലെ ലിഫ്റ്റുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറില്‍(എ എം സി) ഏര്‍പ്പെടുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഒക്‌ടോബര്‍ 31 ന് ഉച്ചക്ക് ഒരു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2700765.

തയ്യല്‍ പരിശീലനം
കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രാലയത്തിന് കീഴിലുള്ള കണ്ണൂര്‍ പവര്‍ലൂം സര്‍വീസ് സെന്ററിലേക്ക് രണ്ട് മാസത്തെ ഡിസൈനിംഗ്/തയ്യല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  18 നും 58നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്  എന്നിവയുടെ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും  സഹിതം ഒക്‌ടോബര്‍ 21 ന് രാവിലെ 10 മണിക്കകം മരക്കാര്‍ക്കണ്ടിയിലുള്ള പവര്‍ലൂം സര്‍വീസ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം. ആദ്യം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് മുന്‍ഗണന. ഒക്‌ടോബര്‍ 21 ന് ക്ലാസുകള്‍ ആരംഭിക്കും.  ഫീസ് 1500 രൂപ. ഫോണ്‍. 0497 2734950.

ഓണ്‍ലൈന്‍ ലേലം
വനം വകുപ്പിന്റെ കണ്ണോത്ത് ഗവ.ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ വില്‍പന നവംബര്‍ രണ്ട്, 28 തീയതികളില്‍ നടക്കും.  ഓണ്‍ലൈന്‍ വഴി നടത്തുന്ന ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള  സൗജന്യ രജിസ്‌ട്രേഷന്‍ ഡിപ്പോയില്‍ ഒക്‌ടോബര്‍ 21 ന് രാവിലെ 10.30 ന് നടക്കും.  താല്‍പര്യമുള്ളവര്‍ പാന്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്ക് പാസ്ബുക്ക്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ മെയില്‍ അഡ്രസ്, ജി എസ് ടി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്(കച്ചവടക്കാര്‍) എന്നിവ സഹിതം അന്നേ ദിവസം രാവിലെ 10.30 ന് ഗവ.ടിമ്പര്‍ ഡിപ്പോയില്‍ ഹാജരാകണം.  ഫോണ്‍: 0490 2302080, 8547602859.
 

വാഹന ലേലം
കണ്ണൂര്‍ എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളിലുള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ മോട്ടോര്‍ സൈക്കിള്‍, ഓട്ടോറിക്ഷ, കാര്‍, സ്‌കൂട്ടര്‍,  ജീപ്പ്,  ഗുഡ്‌സ് ക്യാരിയര്‍ എന്നീ വാഹനങ്ങള്‍ കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ നിലവിലുളള വ്യവസ്ഥകള്‍ക്ക് വിധേയമായി പൊടിക്കുണ്ടിലുള്ള എക്‌സൈസ്  സര്‍ക്കിള്‍ ഓഫീസില്‍ ഒക്‌ടോബര്‍ 26 ന് പകല്‍ 11 മണിക്ക് ലേലം ചെയ്യും. ഫോണ്‍:0497 2706698.

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ പുതിയ ബസ് ഷെല്‍ട്ടറിന് സ്റ്റെപ്പുകളും ഡ്രെയിനേജും നിര്‍മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഒക്‌ടോബര്‍ 18 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

 

date