Skip to main content
പോഷണ്‍ അഭിയാന്‍ ഏകദിന ശില്‍പശാല കല്‍പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

പോഷണ്‍ അഭിയാന്‍: ശില്‍പശാല സംഘടിപ്പിച്ചു

പോഷണ്‍ അഭിയാനെക്കുറിച്ചുള്ള ഏകദിന ശില്‍പശാല കല്‍പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പോഷണ്‍ അഭിയാന്‍, സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'സമ്പുഷ്ടകേരളം' തുടങ്ങിയ പദ്ധതികളുടെ വിവിധ വശങ്ങള്‍ ചര്‍ച്ചചെയ്യുന്ന ക്ലാസുകള്‍ ശില്‍പശാലയുടെ ഭാഗമായി സംഘടിപ്പിച്ചു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ വയനാടും ജില്ലാ ഐസിഡിഎസ്‌സെല്ലും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ഫുഡ്‌സേഫ്റ്റി ഡിപാര്‍ട്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ പി.ജെ. വര്‍ഗീസും കൗമാര പ്രായത്തിലെ വിളര്‍ച്ചയെക്കുറിച്ച് കല്‍പറ്റ ജനറല്‍ ഹോസ്പിറ്റല്‍ എന്‍സിഡി ഡയറ്റീഷന്‍ സാക്കിറ സുമയ്യയും കാര്‍ഷികവൃത്തിയും പോഷകാഹാര ശീലങ്ങളും എന്ന വിഷയത്തില്‍ എംഎസ്‌സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് ഡോ. മഞ്ജുളയും ക്ലാസെടുത്തു. തുടര്‍ന്ന് പ്രശ്‌നോത്തരി മത്സരങ്ങളും വിവിധ കലാ പരിപാടികളും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക, ജില്ലാ പഞ്ചായത്ത് ആരോഗ്യ കേരളം കോര്‍ഡിനേറ്റര്‍ ഡോ. അഭിലാഷ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴസണ്‍ അനില തോമസ്, കല്‍പറ്റ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത കെ, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. സാജിത, എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ വി.ഷക്കീല, ജില്ലാ ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ കെ.എച്ച്. ലെജീന, ജില്ലാ ഐസിഡിഎസ്‌സെല്‍ സീനിയര്‍ സൂപ്രണ്ട് കെ.കെ. പ്രജിത്ത്, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ പ്രജിത്ത് കുമാര്‍ എം.വി., സി. ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

date