Skip to main content

കട്ടപ്പന ഗവ. ഐ.ടി.ഐയില്‍  സ്‌പോട്ട് അഡ്മിഷന്‍

കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ വയര്‍മാന്‍, ടര്‍ണര്‍, കോപ്പ, ടൂറിസ്റ്റ് ഗൈഡ് എന്നീ ട്രേഡുകളില്‍ ഏതാനും ഒഴിവിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 18ന് രാവിലെ 11 ന് എസ്.എസ്.എല്‍.സി ബുക്ക്,  ടി.സി, ആധാര്‍ എന്നിവയുടെ ഒറിജിനലും പകര്‍പ്പും,  2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ,  ഫീസ് 2600 രൂപ എന്നിവ സഹിതം കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04868 250158, 272216.
 

date