Skip to main content

'സഹപാഠിക്കൊരു കത്ത്': വേറിട്ട ബോധവത്കരണവുമായി സ്വീപ്പ്

ആലപ്പുഴ: അരൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സഹപാഠിക്കൊരു കത്തെന്ന പേരില്‍ സ്വീപിന്റെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍ ബോധവത്കരണ പരിപാടി ജില്ല കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു. വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മണ്ഡലത്തിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ സഹപാഠികളുടെ രക്ഷിതാക്കള്‍ക്ക് കത്തുകളെഴുതി അയക്കുന്നതാണ് പദ്ധതി. ഇതിലൂടെ സമ്മദിദാനത്തിന്റെ പ്രധാന്യം വിദ്യാര്‍ത്ഥികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. പൂച്ചാക്കല്‍ ശ്രീകണ്ഠേശ്വരം സ്‌കൂളിലെ കുട്ടികളില്‍ നിന്നും പോസ്റ്റ് ചെയ്യാനുള്ള പത്ത് കത്തുകള്‍ ജില്ല കളക്ടര്‍ ഏറ്റുവാങ്ങി. വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കി എല്ലാവരും പോളിംഗ് ബൂത്തുകളിലെത്തി വോട്ടവകാശം നിര്‍വ്വഹിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. അരൂര്‍ മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 5000 കത്തുകളാണ് സഹപാഠിക്കൊരു കത്തെന്ന പരിപാടിയിലൂടെ സമ്മദിദായകരിലേക്ക് എത്തുക. സ്വീപ്പ് നോഡല്‍ ഓഫീസര്‍ ഷറഫ് പി.ഹംസ, സ്‌കൂള്‍ മാനേജര്‍ കെ.കെ മഹേശന്‍, എം.ഡി ബിന്ദു, സ്വീപ്പ് ടീം അംഗങ്ങളായ സജിത്ത്, പ്രദീപ്, അജയ്, രാജി എന്നിവര്‍ പങ്കെടുത്തു.

date