Skip to main content

വിദ്യാലയങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കും

     ജില്ലയിലെ വിദ്യാലയങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ ജില്ല കലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചേര്‍ന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കര്‍മസമിതി യോഗത്തില്‍ തീരുമാനിച്ചു. ആദ്യ ഘട്ടത്തില്‍ ഉപ  ജില്ലയില്‍ ഒരു സ്‌കൂളിനെ മാതൃകാ ഹരിത വിദ്യാലയമാക്കി മാറ്റും. മികച്ച സ്‌കൂളുകള്‍ക്ക് സമ്മാനം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
മുഴുവന്‍ വിദ്യാലയങ്ങളും ഹൈടക്കായി ; പ്രഖ്യാപനം നവംബറില്‍
     ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ഹൈടക് ആക്കിയതിന്റെ പ്രഖ്യാപനം നവംബറില്‍ നടത്തും. എട്ട് മുതല്‍ 12 വരെയുള്ള 6400 ക്ലാസുകളാണ് ഹൈടക് ആക്കിയത്. 1300 പ്രൈമറി സ്‌കൂളുകളില്‍ സ്മാര്‍ട് ലാബും തുടങ്ങിയിട്ടുണ്ട്. ഒക്ടോബറില്‍ സ്‌കൂള്‍, പഞ്ചായത്ത്, നിയോജകമണ്ഡല തലങ്ങളില്‍ പ്രഖ്യാപനം നടത്തും.
അക്കാദമിക നിലവാരം ഉയര്‍ത്താന്‍ പ്രത്യേക പരിശീലനം
     സ്‌കൂളുകളിലെ അക്കാദമിക നിലവാരം ഉയര്‍ത്താന്‍ അധ്യാപകര്‍ക്കും പിടിഎ കമ്മിറ്റിക്കും പ്രത്യേക പരിശീലനം നല്‍കും. വിദ്യാര്‍ഥികളുടെ പഠനനിലവാരവും മറ്റു കഴിവുകളും വികസിപ്പിക്കാന്‍ ആവശ്യമായ പരിശീലനമാകും നല്‍കുക. കുട്ടികള്‍ കുറവുള്ള സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും പ്രത്യേക പദ്ധതികള്‍ നടപ്പാക്കും.
ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടി
    സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി ബോധവത്കരണ പ്രവര്‍ത്തനം ശക്തമാക്കും. കുട്ടികള്‍ക്ക് ലഹരി വിതരണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
   പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഡിനേറ്റര്‍ എം മണി, വിഎച്ച്എസ്ഇ അഡീഷനല്‍ ഡയറക്ടര്‍ എം ഉബൈദുള്ള,  ജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരായ കെസി അബ്ദുല്‍ ഹമീദ്,കെ ശശിപ്രഭ, സി ഉഷ, സി രേണുക ദേവി,  ഡയറ്റ് പ്രിന്‍സിപ്പില്‍ ഡോ. പികെ അബ്ദുല്‍ ഗഫൂര്‍, എസ്എസ്‌കെ ജില്ല പ്രൊഗ്രാം ഓഫീസര്‍ ടി രത്നാകരന്‍, എന്നിവര്‍ പങ്കെടുത്തു.
 

date