Skip to main content

കുടുംബശ്രീ അയല്‍ക്കൂട്ട തെരഞ്ഞെടുപ്പ് തുടങ്ങി

ജില്ലയില്‍ കുടുംബശ്രീ ത്രിതല സംഘടന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ അയല്‍ക്കൂട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു.  ജില്ലയിലെ 10400 അയല്‍ക്കൂട്ടങ്ങളില്‍ ഈ മാസം 14 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ്,സെക്രട്ടറി, ആരോഗ്യദായക വോളന്റിയര്‍മാര്‍, വരുമാനദായക വോളന്റിയര്‍മാര്‍,അടിസ്ഥാന സൗകര്യ വോളിന്റിയര്‍മാര്‍ എന്നീ സ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍   തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികള്‍ക്ക് മൂന്ന് വര്‍ഷമാണ് കാലാവധി.  
         രണ്ടാംഘട്ടമായ എ ഡി എസ് ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് ഈ മാസം 18 മുതല്‍ 21വരെയും അവസാനഘട്ടമായ സിഡിഎസ് തിരഞ്ഞെടുപ്പ് 25 ന് നടക്കും. ഈ മാസം 26 ന് സി ഡി എസ്സിന്റെ പുതിയ ഭരണസമിതി ചുമതലയേല്‍ക്കും. ആര്‍ ഒ, എ ആര്‍ ഒ, എഡിഎസ് ഉദ്യോഗസ്ഥര്‍, അയല്‍ക്കൂട്ടങ്ങളിലെ  അധ്യക്ഷകള്‍ എന്നിവര്‍ക്കുളള പരിശീലനം പൂര്‍ത്തിയായതായും  ഇലക്ഷന്‍ നടത്തിപ്പിനായി  42 സിഡിഎസുകളിലായി  വരണാധികാരികളെയും അസിസ്റ്റന്റ്  വരണാധികാരികളെയും  നിയമിച്ചതായും  ജില്ലാമിഷന്‍  കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ അറിയിച്ചു.
 

date