Skip to main content

കയര്‍ ഭൂവസ്ത്ര സെമിനാര്‍ ഇന്ന് (14) പത്തനംതിട്ടയില്‍

കയര്‍ ഭൂവസ്ത്ര സെമിനാര്‍ ഇന്ന് (14) രാവിലെ 10ന് പത്തനംതിട്ട ഹോട്ടല്‍ ഹില്‍പാര്‍ക്കില്‍ വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ തദ്ദേഭഭരണസ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, തൊഴിലുറപ്പ് പദ്ധതി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിക്കും. ഏറ്റവും കൂടുതല്‍ ഭൂവസ്ത്രം ഉപയോഗിച്ച പഞ്ചായത്തിനെ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ആദരിക്കും. 11.30ന് കയര്‍ ഭൂവസ്ത്ര വിതാനം, തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര പദ്ധതിയും എന്നീ വിഷയങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കും. 

കയര്‍ വ്യവസായത്തെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കയര്‍ഭൂവസ്ത്ര നിര്‍മാണം. കയര്‍ ഉത്പ്പന്നങ്ങളുടെ ഉപയോഗം പരമാവധി വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇതു നടപ്പാക്കുന്നത്. മണ്ണൊലിപ്പ് തടയുന്നതിനും, ജലാശയങ്ങളുടെ തിട്ട സംരക്ഷിക്കുന്നതിനുമാണ് ഭൂവസ്ത്രം ഉപയോഗിക്കുന്നത്. എം. ജി.എന്‍.ആര്‍.ഇ.ജി.എസ് പദ്ധതിയില്‍ ഉല്‍പ്പെടുത്തിയാണ് ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മുളയാണി കൊണ്ട് മണ്ണില്‍ ഉറപ്പിക്കുന്ന ഭൂവസ്ത്രത്തിനിടയില്‍ പുല്ലുവെച്ചു പിടിപ്പിക്കുന്നത് വഴി തീരസംരക്ഷണം സാധ്യമാക്കുന്നു. കയര്‍ കോര്‍പറേഷനാണ് പത്തനംതിട്ട ജില്ലയിലെ ഭൂവസ്ത്ര വിതരണത്തിന്റെ അംഗീകൃത ഏജന്‍സി.

date