Skip to main content

കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്: ജില്ലാതല മത്സരങ്ങള്‍ ജനുവരി 21ന്

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന പത്താമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്സിന്റെ ജില്ലാതല മത്സരങ്ങള്‍ ജനുവരി 21 ന് മലപ്പുറം ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. ജില്ലയിലെ ഗവ./എയ്ഡഡ്/ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. യു.പി / എച്ച്.എസ് / എച്ച്.എസ്.എസ് വിഭാഗങ്ങളിലായി പ്രോജക്ട് അവതരണം, ക്വിസ്, വാട്ടര്‍ കളര്‍ പെയ്ന്റിംഗ് മത്സരങ്ങളാണ് നടത്തുക. ജില്ലാതല വിജയികള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജനുവരി 19 വൈകുന്നേരം അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9995625130, 8129398231. ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന് വേണ്ടി ംംം.സലൃമഹമയശീറശ്‌ലൃശെ്യേ.ീൃഴ സന്ദര്‍ശിക്കുക.
date