Skip to main content

സംസ്ഥാന ഭാഗ്യക്കുറി സുവര്‍ണ ജൂബിലി; ചരിത്ര പ്രദര്‍ശന വാഹനത്തിന് സ്വീകരണം നല്‍കി

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ പര്യടനത്തിനെത്തിയ ഭാഗ്യക്കുറി ചരിത്ര പ്രദര്‍ശന വാഹനത്തിന് സ്വീകരണം നല്‍കി. സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സി.കെ അബ്ദുള്‍ സലീം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 
എ.ഡി.എം ഇ മുഹമ്മദ് യൂസുഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ പത്മനാഭന്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ ഡി. സുനില്‍ കുമാര്‍, വിവിധ ട്രേഡ് യൂനിയനുകളെ പ്രതിനിധീകരിച്ച് പൂക്കോടന്‍ ചന്ദ്രന്‍ (സി.ഐ.ടി.യു), ജിന്‍സ് മാത്യു (ഐ.എന്‍.ടി.യു.സി), നാരായണന്‍ ടി (എ.ഐ.ടി.യു.സി), കുമാരന്‍ കെ (ബി.എം.എസ്), എടക്കാട് പ്രേമരാജന്‍, കെ ശ്രീധരന്‍, വി ഉമ്മന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അശോകന്‍ പാറക്കണ്ടി സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് സി.എം ബീന നന്ദിയും പറഞ്ഞു.
കേരള ഭാഗ്യക്കുറിയുടെ ചരിത്രം വ്യക്തമാക്കുന്ന പ്രദര്‍ശന വാഹനത്തില്‍ പഴയകാല ലോട്ടറി ടിക്കറ്റുകള്‍, പ്രധാന വ്യക്തികളുടെ നേതൃത്വത്തില്‍ നടന്ന നറുക്കെടുപ്പുകള്‍, ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വിവരണങ്ങള്‍ തുടങ്ങിയ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

date