Skip to main content

കോയിപ്രം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍  ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ച് കോയിപ്രം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച അഞ്ച് സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു.

വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ഏഴ് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പാചകപ്പുര, സ്റ്റോര്‍ റൂം എന്നിവയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.  സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പ്രീതാ വിജയന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ മാത്യൂസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോന്‍സി കിഴക്കേടത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ആര്‍.പ്രസന്നകുമാര്‍, ബിനി ഷാജി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീലത.കെ.കെ, ഹെഡ്മിസ്ട്രസ് എന്‍.ബി. വത്സലകുമാരി സ്‌കൂള്‍ വികസന സമിതി അംഗങ്ങളായ മാത്യു കല്ലുങ്കത്തറ, കെ.ടി.ഗോപാലന്‍, എന്നിവര്‍ സംസാരിച്ചു.

(പിഎന്‍പി 2980/17)

date