Skip to main content
വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക്ദിന ആഘോഷത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പരേഡ് പരിശോധിക്കുന്നു.

രാജ്യം 69-ാം റിപ്പബ്ലിക്ദിനം ആഘോഷിച്ചു;  ജില്ലയിലും വിപുലമായ ആഘോഷം 

    രാജ്യത്തിന്റെ 69-ാം റിപ്പബ്ലിക്ദിനം ജില്ലയിലും വിപുലമായി ആഘോഷിച്ചു.  വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക്ദിന പരേഡില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പതാക ഉയര്‍ത്തി മാര്‍ച്ച് പാസ്റ്റില്‍  അഭിവാദ്യം സ്വീകരിച്ചു. ജില്ലാകളക്ടര്‍ ജീവന്‍ബാബു.കെ, ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ എന്നിവരും സല്യൂട്ട് സ്വീകരിച്ചു.  എംഎല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍,കാസര്‍കോട് നഗരസഭ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, എഡിഎം:എന്‍.ദേവീദാസ്, ആര്‍ഡിഒ: സി.ബിജു, ഡെപ്യൂട്ടികളക്ടര്‍മാരായ കെ.രവികുമാര്‍, ശശീധര ഷെട്ടി, കെ.ജയലക്ഷ്മി, എ.കെ രമേന്ദ്രന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഡിവൈഎസ്പിമാര്‍, വിവിധ പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തു.     
ജില്ലാപോലീസ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, സായുധ പോലീസ്, എക്‌സൈസ്, കെഎപി നാലാം ബറ്റാലിയന്‍ ബാന്റ് പാര്‍ട്ടി, എന്‍സിസി സീനിയര്‍ ഡിവിഷന്‍ കാസര്‍കോട് ഗവ. കോളേജ്, കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, എന്‍സിസി  ജൂനിയര്‍ ഡിവിഷന്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാസര്‍കോട് ജിഎച്ച്എസ്എസ്, പെരിയ ജവഹര്‍ നവോദയ-ബാന്റ് പാര്‍ട്ടി, കാഞ്ഞങ്ങാട് ഇക്ബാല്‍ എച്ച്എസ്എസ്, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ എന്‍സിസി നേവല്‍ വിങ്, എന്‍സിസി ഫോര്‍ ഗേള്‍സ് പെരിയ ജവഹര്‍ നവോദയ, ചെമ്മനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍സിസി എയര്‍വിങ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് മാലോത്ത് കസ്ബ ജിഎച്ച്എസ്, കൊടക്കാട് കെഎംവിഎച്ച്എസ്, ചട്ടഞ്ചാല്‍ സിഎച്ച്എസ്എസ്, നായന്മാര്‍മൂല ടിഐഎച്ച്എസ്എസ്, ഉളിയത്തടുക്ക ജയ്മാതാ ഇംഗ്ലീഷ് മീഡിയം, റെഡ്‌ക്രോസ് യൂണിറ്റ് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഈസ്റ്റ് ബെല്ല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍,  സ്‌കൗട്ട്‌സ് പെരിയ ജവഹര്‍ നവോദയ വിദ്യാലയ,  പട്ട്‌ല ജിഎച്ച്എസ്എസ്, ചിന്മയ വിദ്യാലയ, കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2,  ഗൈഡ്‌സ് വിഭാഗത്തില്‍  പെരിയ ജവഹര്‍  നവോദയ, പട്ട്‌ല ജിഎച്ച്എസ്എസ്, എംആര്‍എസ് പരവനടുക്കം-ബാന്റ് സംഘം എന്നിവര്‍ മാര്‍ച്ച്പാസ്റ്റില്‍ അണിനിരന്നു. പരേഡിന് കാസര്‍കോട്  എആര്‍ ക്യാമ്പിലെ റിസര്‍വ്വ് ഇന്‍സ്‌പെക്ടര്‍  എ.പി കുഞ്ഞിക്കണ്ണന്‍, സബ് ഇന്‍സ്‌പെക്ടര്‍: എം.കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 
    പരേഡില്‍ പോലീസ് വിഭാഗത്തില്‍  ഡിസ്ട്രിക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് കാസര്‍കോട്, എന്‍സിസി സീനിയര്‍ ഡിവിഷനില്‍  കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്,  എന്‍സിസി ജൂനിയര്‍ വിഭാഗത്തില്‍ പെരിയ ജവഹര്‍ നവോദയ വിദ്യാലയ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില്‍  സിഎച്ച്എസ് എസ് ചട്ടഞ്ചാല്‍, റെഡ്‌ക്രോസ്സില്‍ ഈസ്റ്റ് ബെല്ല ഗവ.എച്ച്എസ്എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിഭാഗത്തില്‍ പെരിയ ജവഹര്‍ നവോദയ വിദ്യാലയ  എന്നിവരും സമ്മാനാര്‍ഹരായി.  വിജയികള്‍ക്ക്  മന്ത്രി ഇ.ചന്ദ്രശേഖരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.തുടര്‍ന്ന് വിവിധ സാംസ്‌കാരിക പരിപാടികളും  അരങ്ങേറി. പരവനടുക്കം ജിഎംആര്‍എച്ച്എസ്, പെരിയ ജവഹര്‍ നവോദയ, അണിഞ്ഞ ചെന്താരകം കലാകായിക കേന്ദ്രം, കോഹിനൂര്‍ പബ്ലിക് സ്‌കൂള്‍, കുടുംബശ്രീ, ചൈതന്യ യോഗ സെന്റര്‍, പെരിയാറ്റടുക്കം സെന്റ് മേരീസ് സ്‌കൂള്‍, പറക്കളായി പിഎന്‍പിഎസ് ആയൂര്‍വേദ മെഡിക്കല്‍ കോളജ്, കാസര്‍കോട് എന്‍വൈകെ എന്നിവരാണ് സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചത്.
 

date