ലെയ്സണ്‍ ഓഫീസറുടെ ഒഴിവ്
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ജില്ലയിലെ വിവിധ മേഖലകളില്‍ പി.ആര്.ഒ. കം ലെയസണ്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. പ്രായപരിധി ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്.പി.ആര്.ഒ. കം ലെയസണ്‍ ഓഫീസര്‍ തസ്തികയിലേക്ക് സോഷ്യല്‍ വര്‍ക്ക്/ബിസിനസ്സ് അഡ്മിനിസ്ട്രേഷന്/പബ്ലിക്ക് ഹെല്‍ത്ത് /ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് എന്നിവയില്‍ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയവും ഉണ്ടായിരിക്കണം. ആരോഗ്യ മേഖലയില്‍ മുന്‍പരിചയം അഭികാമ്യം.
അപേക്ഷയും യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും സിവില്‍ സ്റ്റേഷനിലെ ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ ജനുവരി 31 വൈകുന്നേരം അഞ്ചിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും ജില്ലാ ഓഫീസുമായോ www.arogyakeralam.gov.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാം.
- Log in to post comments