Skip to main content

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ജില്ലാ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ  നിയമിക്കുന്നു. ബി.കോം ബിരുദവും      ഡി.സി.എ, ടാലി യോഗ്യതകളും രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയവും ഉള്ള വരില്‍ നിന്നും നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിക്കുന്നു. പ്രായ പരിധി 2018 ജനുവരി ഒന്നിന് 40 വയസ്സ് കവയാന്‍ പാടില്ല.
അപേക്ഷയും യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആരോഗ്യ കേരളം ജില്ലാ  ഓഫീസില്‍ ജനുവരി 31 വൈകുന്നേരം അഞ്ചിനകം അപേക്ഷ ലഭിക്കണം.  വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും ജില്ലാ ഓഫീസുമായോ www.arogyakeralam.gov.in ലോ ബന്ധപ്പെടാം.

date