Skip to main content

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം

പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കേന്ദ്ര സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിനുളള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.  

മെഡിക്കല്‍/എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ് പരീക്ഷ, ബാങ്കിങ്ങ് സര്‍വീസ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്കുളള പരിശീലനത്തിന് പ്രശസ്തിയും സേവന പാരമ്പര്യവും മുന്‍വര്‍ഷങ്ങളില്‍ മികച്ച റിസള്‍ട്ട് സൃഷ്ടിക്കുകയും ചെയ്തിട്ടുളള  സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയിട്ടുളള വിദ്യാര്‍ത്ഥികള്‍ക്കും ഉദേ്യാഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിലും 0495 2377786 എന്ന നമ്പറിലും ലഭിക്കും.  

എന്‍ സി/4196/2017
 

date