Skip to main content

മുഖ്യമന്ത്രിക്ക് കത്ത്: സംസ്ഥാന തലത്തില്‍  മിഴിക്ക് രണ്ടാം സ്ഥാനം

ഹരിതകേരളം മിഷന്റെ ഭാഗമായി പരിസ്ഥിതി ജലസംരക്ഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സ്‌കൂള്‍ വിദ്യാര്‍ഥികളെഴുതിയ കത്തുകളില്‍ സംസ്ഥാനതലത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക്. കരിവെള്ളൂര്‍ എ.വി.എസ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഴി വി.പി രണ്ടാം സ്ഥാനവും പാട്യം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി എസ് അമല്‍ കിഷോര്‍ മൂന്നാം സ്ഥാനവും നേടി. കരിവെള്ളൂര്‍ എ.വി.എസ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി രാഹുല്‍ ആര്‍.എന്‍, തലശ്ശേരി സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് എച്ച്.എസ്.എസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ഈവ മരിയ, പാതിരിയാട് കോട്ടയം രാജാസ് ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ്സിലെ നിഹാര ടി എന്നിവര്‍ പ്രോല്‍സാഹന സമ്മാനത്തിന് അര്‍ഹരായി.
യു.പി വിഭാഗത്തില്‍ ഈസ്റ്റ് കതിരൂര്‍ യു.പി സ്‌കൂള്‍ ഏഴാം ക്ലാസ്സിലെ മുഹമ്മദ് യാസീന്‍ പി.കെ, എല്‍.പി വിഭാഗത്തില്‍ തലശ്ശേരി വാടിക്കല്‍ എല്‍.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി കൃഷ എം, കീഴറ എല്‍.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ആദിത്ത് ബാബു പി എന്നിവരും പ്രോല്‍സാഹന സമ്മാനം നേടി. വിജയികള്‍ക്കുള്ള സമ്മാനദാനം ഫെബ്രുവരി 17ന് വൈകിട്ട് അഞ്ചിന് കോഴിക്കോട്ട് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
പിരിസ്ഥിതി-ജലസംരക്ഷണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ അനുഭവങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്ക്കുന്നതായിരുന്നു കത്തുകള്‍. 
പി.എന്‍.സി/389/2018

date