Skip to main content

മൂലൂര്‍ സ്മാരകം പുരാവസ്തു വകുപ്പ് ഏറ്റെടുക്കും:  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

മുലൂര്‍ സ്മാരകം പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇലവുംതിട്ടയില്‍    മൂലൂര്‍ സ്മാരകത്തിന്റെ 29-ാം വാര്‍ഷിക ആഘോഷവും നവോത്ഥാന ചരിത്ര പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലവില്‍ സാംസ്‌കാരിക വകുപ്പിന്റെ കീഴിലാണ്   സ്മാരകം പ്രവര്‍ത്തിക്കുന്നത്. ഇതിനാല്‍ സാംസ്‌കാരിക വകുപ്പുമായി കൂടിയാലോചിച്ച്  സ്മാരകം ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. 
മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന കവിയായിരുന്നു മൂലൂര്‍. അതുകൊണ്ടുതന്നെ വര്‍ത്തമാന കാലഘട്ടത്തിലും ഏറെ പ്രസക്തിയുള്ള കൃതികളാണ് മൂലൂരിന്റേതെന്നും ഈ കൃതികള്‍ പ്രചരിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 
    മൂലൂര്‍ സ്മാരക കമ്മിറ്റി പ്രസിഡന്റ് കെ.സി.രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് എം ഗോപാലകൃഷ്ണ കുറുപ്പ്, ജില്ലാ പഞ്ചായത്ത് അംഗം വിനീത അനില്‍, മുണ്ടയ്ക്കല്‍ ശ്രീകുമാര്‍, വാര്‍ഡ് അംഗം എ ആര്‍  ബാലന്‍, സ്മാരകം സെക്രട്ടറി പ്രഫ. ഡി പ്രസാദ്, റ്റി വി സ്റ്റാലിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                              

date