Skip to main content

ബാങ്ക് ലോണ്‍ മെഗാ അദാലത്ത് ഇന്ന്

        ജില്ലയില്‍ ബാങ്ക് വായ്പ എടുത്ത് റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്ക് വേണ്ടി ഇന്ന് (20) രാവിലെ 10.30 ന് കളക്ടറേറ്റില്‍ ബാങ്ക് ലോണ്‍ അദാലത്ത് നടത്തും.  ജില്ലാകളക്ടര്‍,  ബാങ്ക് മേലധികാരികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  പരമാവധി ഇളവുകള്‍ അദാലത്തില്‍ അനുവദിക്കും. ദേശസാല്‍കൃത ബാങ്ക്, ഷെഡ്യൂള്‍ഡ് ബാങ്ക് എന്നിവയില്‍  നിന്ന് വായ്പ എടുത്ത് റവന്യൂ റിക്കവറി നടപടി നേരിടുന്നവര്‍ അദാലത്തിനെത്തി   ജപ്തി നടപടിയില്‍ നിന്നും ഒഴിവാകണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
 

date