Skip to main content

കല്‍പ്പാത്തി രഥോത്സവം : 16-ന് പ്രാദേശിക അവധി

കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് നവംബര്‍ 16-ന് (വ്യാഴം) പാലക്കാട് താലൂക്ക് പരിധിയിലുളള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മുന്‍ നിശ്ചയപ്രകാരമുളള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

മദ്യ വില്പന ശാലകള്‍ അടച്ചിടും

കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പാക്കുന്നതിനായി നവംബര്‍ 16-ന് പാലക്കാട് ക, കക, കകക  വില്ലേജ് പരിധിയില്‍ മദ്യം - മറ്റ് ലഹരി വില്പനശാലകള്‍ അടച്ചിടാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
 

date