Skip to main content

ചെറുകിട വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണനമേള നാളെ മുതല്‍

 

           ചെറുകിട വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണനമേള നാളെ മുതല്‍ പുതിയ ബസ്റ്റാന്റ് പരിസരത്തു പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കും. ചെറുകിട വ്യവസായ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുന്നതിനും സംരംഭങ്ങളെ ശാസ്ത്രീകരിക്കുന്നതിനും കൂടുതല്‍ തൊഴില്‍ അവസരങ്ങളും സാമ്പത്തിക വളര്‍ച്ചയും കൈവരിക്കുക എന്ന ലക്ഷ്യത്തിനായി വ്യവസായ വാണിജ്യ വകുപ്പ്,  ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ്  ജില്ലാ തലത്തില്‍ ചെറുകിട വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണനമേള സംഘടിപ്പിക്കുന്നത്. 
         നാളെ (22) മൂന്ന് മണിക്ക്   എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ അധ്യക്ഷതവഹിക്കും. മേളയില്‍ വിവിധങ്ങളായ വ്യവസായ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും, ജില്ലയിലെ കൈത്തറി കരകൗശല സംഘങ്ങളുടെ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും ഉണ്ടായിരിക്കും.
 

date