Skip to main content

സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവ്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ നൂറില്‍പരം ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു.  ടീം ലീഡര്‍/പ്രൊമോട്ടേഴ്‌സ്(പുരുഷന്‍ പ്ലസ്ടു/ബിരുദം), മാര്‍ക്കറ്റിങ്ങ് എക്‌സിക്യുട്ടീവ്(പുരുഷന്‍ എം ബി എ), ഷോറും സെയില്‍സ് എക്‌സിക്യുട്ടീവ്(ബിരുദം), ഫീല്‍ഡ് സ്റ്റാഫ്‌സ്, ടെസ്റ്റ് ഡ്രൈവ് കോ ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികകളിലേക്ക് ഇന്നും(ഫെബ്രുവരി 21) ടെക്‌നിക്കല്‍ സപ്പോര്‍ട്ട്(ബി ഇ, ബി സി എ, ബി എസ് സി, ബികോം, സി എ) 23 നും രാവിലെ 10.30 ന് ഇന്റര്‍വ്യൂ നടത്തും.    താല്‍പര്യമുള്ള 35 വയസില്‍ കുറവ് പ്രായമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.  നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം.  ഫോണ്‍: 0497 2707610.
പി.എന്‍.സി/389/2018
 

date